< Back
UAE
യു.എ.ഇ ഭരണാധികാരികൾ ഖത്തർ   അമീറിന് ദേശീയദിനാശംസകൾ നേർന്നു
UAE

യു.എ.ഇ ഭരണാധികാരികൾ ഖത്തർ അമീറിന് ദേശീയദിനാശംസകൾ നേർന്നു

Web Desk
|
18 Dec 2022 3:01 PM IST

ഇന്ന് ലോകകപ്പ് ഫൈനലിനു പുറമേ, ദേശീയ ദിനംകൂടി ആഘോഷിക്കുന്ന ഖത്തർ അമീറനും ജനങ്ങൾക്കും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ നേർന്നു.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് സമാനമായ സന്ദേശം അയച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങൾക്കുമിടയിലെ സാഹോദര്യ ബന്ധം പരിഗണിച്ച്, ഖത്തർ അമീറിന്റെ ക്ഷണത്തെ തുടർന്ന് ഈ മാസം ആദ്യത്തിൽ ശൈഖ് മുഹമ്മദ് ഖത്തർ സന്ദർശിച്ചിരുന്നു.

Similar Posts