< Back
UAE

UAE
യു.എ.ഇ വാഫി-വഫിയ്യ ഗാതറിങ് അബൂദബിയിൽ നടന്നു
|26 Sept 2022 5:49 PM IST

യു.എ.ഇ വാഫി-വഫിയ്യ ഗാതറിങ് അബൂദബി അൽനാസർ ഹോട്ടലിൽ നടന്നു. യു.എ.ഇ വാഫി അലുംനിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ എമിറേറ്റുകളിൽനിന്നെത്തിയ നൂറിലേറെ വാഫികളും വഫിയ്യകളും പങ്കെടുത്തു.
ഹൃസ്വ സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ, കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജന. സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ധാർമ്മികതയിലൂന്നി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള ആധുനിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ദ ചെലുത്തണമെന്ന് ഹക്കീം ഫൈസി അഭിപ്രായപ്പെട്ടു.
യു.എ.ഇ വാഫി അലുംനി അസോസിയേഷൻ പ്രസിഡന്റ് ഹാഫിള് ഉമർ വാഫി പ്രാർത്ഥന നടത്തി. അബൂദബി സുന്നി സെന്റർ സെക്രട്ടറി മുസ്തഫ വാഫി പരിപാടിയിൽ ആമുഖഭാഷണം നിർവഹിച്ചു. ജന.സെക്രട്ടറി സിറാജ് വാഫി ദുബൈ യോഗത്തിന് നന്ദി പറഞ്ഞു.
