< Back
UAE
വനിതാ ടി 20 ലോകകപ്പ് മത്സരങ്ങൾ നാളെ തുടങ്ങും
UAE

വനിതാ ടി 20 ലോകകപ്പ് മത്സരങ്ങൾ നാളെ തുടങ്ങും

Web Desk
|
2 Oct 2024 11:41 PM IST

ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ബംഗ്ലാദേശ് അയർലന്റിനെ നേരിടും

വനിതാ ടി 20 ലോകകപ്പ് മൽസരങ്ങൾ നാളെ തുടങ്ങും. ബംഗ്ലാദേശിലെ ആഭ്യന്തരസംഘർഷങ്ങളെ തുടർന്നാണ് വനിതാ ടി20 ലോകകപ്പ് യു.എ.ഇയിലെത്തിയത്. ഷാർജയിലും, ദുബൈയിലുമായാണ് മൽസരങ്ങൾ. യു.എ.ഇ സമയം ഉച്ചക്ക് രണ്ടിന് ഷാർജയിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ബംഗ്ലാദേശ് അയർലന്റിനെ നേരിടും. വൈകുന്നേരം ആറിന് ദുബൈയിൽ പാകിസ്താൻ ശ്രീലങ്കയുമായി ഏറ്റുമുട്ടും.

വെള്ളിയാഴ്ച വൈകീട്ട് ദുബൈയിൽ ന്യൂസിലന്റനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. ഈമാസം ആറിന് ഉച്ചക്ക് രണ്ടിനായിരിക്കും ഇന്ത്യ പാക് പോരാട്ടം. സമർദങ്ങളില്ലാതെയാണ് കളത്തിലിറങ്ങുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വയനാട് മാനന്തവാടി സ്വദേശി സജ്‌ന സജീവൻ, തിരുവനന്തപുരം പേരൂർക്കട സ്വദേശി ആശാ ശോഭന എന്നീ മലയാളികൾ കൂടി ഉൾപ്പെടുന്നതാണ് ഇന്ത്യൻ ടീം. ഇന്ത്യയുടെ എല്ലാമൽസരങ്ങൾക്കും ദുബൈ ക്രിക്കറ്റ് സ്റ്റേഡിയാണ് വേദി. പുരുഷ-വനിതാ മൽസരങ്ങളുടെ സമ്മാനതുക ഏകീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യ ലോകകപ്പ് എന്ന പ്രത്യേകയും ഇത്തവണയുണ്ട്.

Similar Posts