< Back
UAE

UAE
ലോകത്തിലെ ഏറ്റവും വലിയ പുസ്തകവില്‍പന മേളക്ക് ദുബൈയില്‍ തുടക്കം
|15 April 2022 7:15 PM IST
ലോകത്തിലെ ഏറ്റവും വലിയ പുസ്തകവില്‍പന മേളയായ ബിഗ് ബാഡ് വുള്‍ഫ് ബുക്‌സ് മേളയ്ക്ക് ദുബൈയില്‍ തുടക്കമായി. ഈമാസം 24 വരെ ദുബൈ സ്റ്റുഡിയോ സിറ്റിയിലാണ് മേള.
11 ദിവസം നീളുന്ന മേളയില്‍ പത്ത് ലക്ഷത്തിലേറെ പുസ്തകങ്ങള്‍ വില്‍പനക്കായി എത്തും. മേളയുടെ ഉദ്ഘാടനം ദുബൈ സംസ്‌കാരിക അതോറിറ്റി ചെയര്‍പേഴ്‌സന്‍ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം നിര്‍വഹിച്ചു.
190 ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്ന ദുബൈ നഗരത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ തന്നെ അഭിസംബോധന ചെയ്യുന്നതാണ് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളടങ്ങിയ ഈ മേളയെന്ന് ശൈഖ ലത്തീഫ പറഞ്ഞു.