< Back
UAE
ലോകകപ്പിൽ വിജയികളെ  പ്രവചിച്ച് അത്ഭുതപ്പെടുത്തി ടോബി എന്ന പെൻഗ്വിൻ
UAE

ലോകകപ്പിൽ വിജയികളെ പ്രവചിച്ച് അത്ഭുതപ്പെടുത്തി ടോബി എന്ന പെൻഗ്വിൻ

ഹാസിഫ് നീലഗിരി
|
24 Nov 2022 4:47 PM IST

അർജന്റീനയുടേയും ജർമ്മനിയുടേയും തോൽവിയും സ്‌പെയ്‌നിന്റെ വിജയവും ടോബി പ്രവചിച്ചിരുന്നു

എല്ലാതവണയും ലോകകപ്പെത്തുമ്പോൾ ഓരോ 'പ്രവചന സിംഹങ്ങൾ' അവതരിക്കാറുണ്ട്. ആ പതിവിന് ഇത്തവണയും മാറ്റമൊന്നുമില്ല. പക്ഷെ, ഇത്തവണ കിറുകൃത്യം പ്രവചനങ്ങളുമായി ഞെട്ടിക്കുന്നത് സ്‌കൈ ദുബൈയിലെ ടോബി എന്ന പെൻഗ്വിനാണെന്ന ഒരു വെത്യാസമുണ്ടെന്ന് മാത്രം.

ഈ ലോകകപ്പിലെ ഏറ്റവും വലിയ രണ്ട് അട്ടിമറികൾ കൃത്യമായി പ്രവചിച്ചാണ് 12 വയസ്സുള്ള ടോബി ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. ചൊവ്വാഴ്ച സാക്ഷാൽ മെസ്സിയുടെ അർജന്റീന സൗദിയോട് തോൽക്കുമെന്ന് ടോബി പ്രവചിച്ചപ്പോൾ ആരുമതത്ര കാര്യമാക്കിയിരുന്നില്ല, എന്നാൽ ഫലം വന്നതോടെ ടോബി ഹീറോയായി.





ശേഷം ഏഷ്യൻ ശക്തികളായ ജപ്പാനോട് ജർമ്മൻ പട 'മൂക്കുകുത്തി വീഴു'മെന്ന ടോബിയുടെ പ്രവചനം കൂടി പുലർന്നതോടെ ടോബി എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായി. ഇതൊന്നും കൂടാതെ, ഇന്നലെ കോസ്റ്ററിക്കയ്ക്കെതിരായ മത്സരത്തിൽ സ്‌പെയിൻ വിജയിക്കുമെന്നും ടോബി കൃത്യമായി പ്രവചിച്ചിരുന്നു. ആ മത്സരത്തിൽ 7-0 എന്ന വലിയ മാർജിനിലാണ് സ്‌പെയിൻ വിജയിച്ച് ടോബിയുടെ പ്രവചനത്തിനോട് കൂറുപുലർത്തിയത്.

എങ്കിലും ടോബിയുടെ എല്ലാ പ്രവചനങ്ങളും ശരിയായിരുന്നില്ല. ചില പ്രവചനങ്ങൾ തെറ്റിയുട്ടുമുണ്ട്. പക്ഷെ, ഇതുവരെ നടന്ന സുപ്രധാന മത്സരങ്ങളുടെയെല്ലാ പ്രവചനങ്ങളും ഫലിച്ചതാണ് ടോബിക്ക് ഗുണകരമായിരിക്കുന്നത്. ഇനി വരും മത്സരങ്ങളുടെ ഫലം കൂടി വരുമ്പോഴറിയാം 'ടോബിയാണോ അതോ ടീമുകളാണോ യഥാർത്ഥ ഹീറോ'യെന്ന്.

Similar Posts