< Back
UAE
മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി; ജാഗ്രത ശക്തമാക്കി യു.എ.ഇ
UAE

മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി; ജാഗ്രത ശക്തമാക്കി യു.എ.ഇ

Web Desk
|
30 May 2022 6:54 PM IST

ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ ജാഗ്രത ശക്തമാക്കി. ഇതുവരെ നാലുപേര്‍ക്കാണ് രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്.

ലോകത്തിന്റെ പല ഭാഗത്തും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജാഗ്രതയിലായിരുന്ന യു.എ.ഇയിലെ, ആദ്യ കേസ് ഈമാസം 24 നാണ് കണ്ടെത്തിയത്.

ഇന്നലെ മൂന്ന് പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Similar Posts