< Back
UAE
Tirur native dead
UAE

തിരൂർ സ്വദേശി ദുബൈയിൽ മരിച്ച നിലയിൽ; താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്

Web Desk
|
8 Aug 2023 7:29 AM IST

തിരൂർ പയ്യനങ്ങാടി സ്വദേശിയാണ്

മലപ്പുറം തിരൂർ സ്വദേശിയെ ദുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി. പയ്യനങ്ങാടി എരഞ്ഞിക്കാട്ടിൽ നിസാറാണ് മരിച്ചത്. 26 വയസായിരുന്നു.

സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ താമസിക്കുന്ന മുറിയിലാണ് മരിച്ച നിലയിൽകണ്ടെത്തിയത്. അവിവാഹിതനാണ്.

റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ സംഘടനയായ ഹംപാസിന്റെ പ്രവർത്തകർ അറിയിച്ചു.

Similar Posts