< Back
UAE
Today is UAEs 54th Eid-ul-Ettihad
UAE

ഇന്ന് 54ാം ഈദുൽ ഇത്തിഹാദ്; ആഘോഷനിറവിൽ യുഎഇ

Web Desk
|
2 Dec 2025 9:01 AM IST

ജുമൈറ റോഡിൽ അൽ ഇത്തിഹാദ് പരേഡ്

അബൂദബി: ഇന്ന് 54ാം ദേശീയ ദിനം ആഘോഷിച്ച് യുഎഇ. ഈദുൽ ഇത്തിഹാദിന്റെ ആഘോഷനിറവിലാണ് യുഎഇ പൗരന്മാരും പ്രവാസികളുമൊക്കെ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇന്ന് ജുമൈറ റോഡിൽ അൽ ഇത്തിഹാദ് പരേഡ് നടക്കും. വൈകുന്നേരം 4 മുതൽ 5:30 വരെയാണ് പരേഡ്. യൂണിയൻ ഹൗസ് ഇന്റർസെക്ഷൻ മുതൽ ബുർജ് അൽ അറബ് ഇന്റർസെക്ഷൻ വരെയാണ് ഘോഷയാത്ര നടക്കുക.

അൽ ഇത്തിഹാദ് പരേഡിനായി ദുബൈ മാരിടൈം സിറ്റിയിലാണ് ഒത്തുചേരേണ്ടത്. ഉച്ചക്ക് മൂന്നു മണിക്കാണ് ഇവിടെ എത്തേണ്ടത്. ദുബൈയിലെ ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റിയുമായി സഹകരിച്ച് ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ വിഭാഗമായ ബ്രാൻഡ് ദുബൈയാണ് 'അൽ ഇത്തിഹാദ് പരേഡ്' സംഘടിപ്പിക്കുന്നത്.

ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബൈ, അബൂദബി തുടങ്ങിയ ഇടങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിച്ചിട്ടുണ്ട്. നവംബർ 30 മുതൽ തുടർച്ചയായി മൂന്ന് ദിവസമാണ് പാർക്കിങ് ഫീസ് ഇളവ് നൽകിയത്. ഈ കാലയളവിൽ അബൂദബിയിൽ ദർബ് ടോളുകളും സൗജന്യമാണ്. ദുബൈയിൽ ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ, അൽ ഖൈൽ ഗേറ്റ് എൻ -365 എന്നിവിടങ്ങളിൽ ഇളവില്ല. പാർക്കിങ് ഫീസും ടോളുകളും ഡിസംബർ മൂന്നിന് പുനരാരംഭിക്കും.

Similar Posts