< Back
UAE
ടെന്നിസ് താരത്തിന്റെ ഫോട്ടോ പകർത്തി ശല്യം ചെയ്തു; ദുബൈയിൽ വിനോദസഞ്ചാരി പിടിയിൽ
UAE

ടെന്നിസ് താരത്തിന്റെ ഫോട്ടോ പകർത്തി ശല്യം ചെയ്തു; ദുബൈയിൽ വിനോദസഞ്ചാരി പിടിയിൽ

Web Desk
|
20 Feb 2025 10:07 PM IST

താരത്തിന്റെ പരാതിയെ തുടർന്നാണ് നടപടി

ദുബൈയിൽ ടെന്നീസ് മത്സരത്തിനിടെ ബ്രിട്ടീഷ് താരം എമ്മാ റഡുക്കാനുവിന്റെ ഫോട്ടോ പകർത്തി ശല്യം ചെയ്തയാൾ പിടിയിൽ. താരത്തിന്റെ പരാതിയെ തുടർന്നാണ് നടപടി. സന്ദർശകവിസയിലെത്തിയ ടൂറിസ്റ്റാണ് ദുബൈ പൊലീസിന്റെ പിടിയിലായത്. ഈമാസം17ന് ദുബൈ ഡ്യൂട്ടി ഫ്രീ മത്സരത്തിനിടെയാണ് നടപടിക്ക് കാരണമായ സംഭവം. മത്സരം നടക്കുന്നതിനിടെ എമ്മക്ക് കുറിപ്പ് കൈമാറിയ ശേഷം ഇയാൾ ഫോട്ടോ പകർത്തി താരത്തെ ശല്യം ചെയ്യുന്നവ വിധം പെരുമാറുകയായിരുന്നു. കരച്ചിലടക്കാനാകാതെ താരം അമ്പയറുടെ ഇരിപ്പിടത്തിന് പിറകിൽ പോയി കണ്ണീർ തുടച്ച് മടങ്ങിവരുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇയാൾക്കെതിരായ പരാതി എമ്മ പിന്നീട് പിൻവലിച്ചെങ്കിലും താരത്തെ ഇനി സമീപിക്കില്ലെന്ന് പൊലീസ് ഇയാളിൽ നിന്ന് സത്യവാങ് മൂലം എഴുതിവാങ്ങിയിട്ടുണ്ട്. മറ്റ് മത്സരങ്ങൾ കാണാൻ എത്തുന്നതിന് ഇയാൾക്ക് വിലക്കും ഏർപ്പെടുത്തി.

Related Tags :
Similar Posts