< Back
UAE

UAE
ദുബൈയിൽ ശെയ്ഖ് സായിദ് റോഡിൽ വാഹനാപകടത്തെ തുടർന്ന് ഗതാഗതക്കുരുക്ക്
|5 Sept 2022 2:55 PM IST
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ദുബൈയിലെ പ്രധാന ഹൈവേയായ ശെയ്ഖ് സായിദ് റോഡിൽ വാഹനാപകടത്തെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. ശെയ്ഖ് സായിദ് റോഡിൽ ഷാർജാ ഭാഗത്തേക്ക് പോകുന്ന വഴിയിൽ പച്ചക്കറി മാർക്കറ്റിന് എതിർവശത്തായാണ് രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു.
റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.