< Back
UAE
UAE
ഗതാഗത നിയമലംഘനം; യു.എ.ഇയിൽ 161 മോട്ടോർ ബൈക്കുകൾ പിടിച്ചെടുത്തു
|22 Feb 2023 11:58 AM IST
പരിശോധനാ കാമ്പയിൻ തുടരും
ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ യു.എ.ഇയിൽ 161 മോട്ടോർ ബൈക്കുകൾ പിടിച്ചെടുത്തു. ഉമ്മുൽ ഖുവൈനിലാണ് കർശന പരിശോധനയെ തുടർന്ന് ഇത്രയുമധികം വാഹനങ്ങൾ പിടികൂടിയത്.
പിടിച്ചെടുത്തവയിൽ പലതിനും ലൈസൻസില്ലാതെ വാഹനമോടിച്ചതിന്റെ പേരിലാണ്. മറ്റു ട്രാഫിക് നിയമലംഘനങ്ങളുടെ ബാക്കിയുള്ളവർ പിടിയിലായത്.
സുരക്ഷാ നിയമങ്ങൾ പാലിക്കാതിരിക്കുന്നവരേയും ലൈസൻസില്ലാതെ വാഹനമോടിക്കുന്നവരെ ലക്ഷ്യമിട്ടുമുള്ള തങ്ങളുടെ കർശന നടപടികൾ തുടരുമെന്നും ഉമ്മുൽഖുവൈൻ പൊലീസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ട്രാഫിക് കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയരക്ടർ ക്യാപ്റ്റൻ ഹസൻ ബിൻ റകാദ് അറിയിച്ചു.
വാഹനാപകടങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉമ്മുൽഖുവൈൻ പൊലീസ് പരിശോധന കാമ്പയിൻ ആരംഭിച്ചത്.