< Back
UAE

UAE
അബൂദബി കെ.എം.സി.സിയുടെ പരിശീലനം; ടോപിക്ക കോഴ്‌സ് സമാപിച്ചു
|31 Aug 2022 12:15 PM IST
67 പഠിതാക്കൾ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി
അബൂദബി കെ.എം.സി.സി, 'ടോപിക്ക' എന്ന പേരിൽ സംഘടിപ്പിച്ച രണ്ടുവർഷത്തെ പഠന പദ്ധതി സമാപിച്ചു. 67 പഠിതാക്കൾ സനദ് ദാന ചടങ്ങിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ഇന്ത്യൻ ചരിത്രം, സമകാലിക വെല്ലുവിളികൾ, ന്യൂനപക്ഷ രാഷ്ട്രീയം, വ്യക്തിത്വ വികസനം തുടങ്ങിയവയിലായിരുന്നു പരിശീലനം. നസീർ രാമന്തളി, അബ്ദുല്ല ചേലക്കോട്, സുനീർ ബാബു തുടങ്ങിയവർ റാങ് ജേതാക്കളായി. ചടങ്ങ് ഷുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. പി കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. കോഴ്‌സ് ഡയരക്ടർ ഷെരീഫ് സാഗർ സംസാരിച്ചു.