< Back
UAE
Travel experts say women-only travel in UAE has increased by 18%
UAE

യുഎഇയിൽ സ്ത്രീകൾ മാത്രമുള്ള യാത്രകൾ 18% വർധിച്ചു

Web Desk
|
17 Jan 2026 5:09 PM IST

ജോലി, ബിസിനസ്സ്, വിനോദം എന്നിവക്കായി കൂടുതൽ സ്ത്രീകൾ യാത്ര ചെയ്യുന്നതായാണ് റിപ്പോർട്ട്

ദുബൈ: യുഎഇയിൽ സ്ത്രീകൾ മാത്രമുള്ള യാത്രകൾ 18% വർധിച്ചതായി യാത്രാ രംഗത്തെ വിദഗ്ധർ. ജോലി, ബിസിനസ്സ്, വിനോദം എന്നിവക്കായി കൂടുതൽ സ്ത്രീകൾ യാത്ര ചെയ്യുന്നതായാണ് റിപ്പോർട്ട്. ഒറ്റക്കും സംഘമായുമെത്തുന്ന വനിതാ യാത്രക്കാർക്ക് സേവന ദാതാക്കൾ മികച്ച പിന്തുണ നൽകുന്നതും ഇത്തരം യാത്രകൾ വർധിപ്പിക്കുന്നു.

നിലവിലെ വ്യവസായ സൂചകങ്ങൾ സ്ത്രീകൾ നയിക്കുന്ന യാത്രകളിൽ ഏകദേശം 18 ശതമാനം വർധനവ് കാണിക്കുന്നതായി musafir.com ലെ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് റാഷിദ സാഹിദ് പറഞ്ഞു. എന്നാൽ സ്ത്രീകളുടെ സോളോ യാത്രകൾ 10 ശതമാനത്തിൽ താഴെയാണെന്നും സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പ് യാത്രകൾ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. മില്ലേനിയൽ, സെഡ് ജെനറേഷനിടയിലാണ് ഈ വർധനവെന്നും ചൂണ്ടിക്കാട്ടി.

സുരക്ഷ കാരണം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി സ്ത്രീകൾ ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നുണ്ടെന്ന് അൽഹിന്ദ് ബിസിനസ് സെന്ററിലെ നൗഷാദ് ഹസ്സൻ പറഞ്ഞു. യുഎഇ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിലെ ഉയർന്ന സുരക്ഷാ നിലവാരവും മികച്ച ആതിഥേയത്വാവും കാരണം ഇവിടേക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts