< Back
UAE
Two hundred thousand cyber attacks per day in the UAE
UAE

യുഎഇയിൽ പ്രതിദിനം രണ്ട് ലക്ഷം സൈബർ ആക്രമണങ്ങൾ

Web Desk
|
17 Oct 2025 2:59 PM IST

60 % വും ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ

ദുബൈ: യുഎഇയിൽ പ്രതിദിനം രണ്ട് ലക്ഷം സൈബർ ആക്രമണങ്ങൾ. 60% ആക്രമണവും ദുബൈ, അബൂദബി, ഷാർജ എന്നീ എമിറേറ്റുകളിലാണ് നടക്കുന്നത്. ആക്രമണങ്ങളിൽ മൂന്നിലൊന്നും ഗവൺമെൻറ് സ്ഥാപനങ്ങളെയാണ് (34.9 ശതമാനം) ലക്ഷ്യമിടുന്നത്.

ജൈറ്റെക്‌സ് ഗ്ലോബൽ 2025-ൽ യുഎഇ ഗവൺമെന്റിന്റെ സൈബർ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ദുബൈയിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് (21 ശതമാനം). തൊട്ടുപിന്നിൽ അബൂദബി (19 ശതമാനം), ഷാർജ (18 ശതമാനം), റാസൽഖൈമ (12 ശതമാനം), ഫുജൈറ (15 ശതമാനം), അജ്മാൻ (9 ശതമാനം), ഉമ്മുൽ ഖുവൈൻ (6 ശതമാനം) എന്നിവിടങ്ങളാണ്.

ധനകാര്യ സ്ഥാപനങ്ങൾ(21.3%) , ഊർജ്ജ സ്ഥാപനങ്ങൾ(14%), ഇൻഷുറൻസ് കമ്പനികൾ (11.6%), ആരോഗ്യ സംരക്ഷണ സംരംഭങ്ങൾ(6.7%) , ഐടി സേവനങ്ങൾ(4.8%) എന്നിങ്ങനെയാണ് ഇതര സ്ഥാപനങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണം.

യുഎഇയെ ലക്ഷ്യം വച്ചുള്ള ശരാശരി ആക്രമണം ആഗോള ശരാശരിയേക്കാൾ വളരെ കുറവാണെന്ന് ഡാറ്റ കാണിക്കുന്നു. യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ കണക്കനുസരിച്ച്, ആഗോളതലത്തിൽ സൈബർ ആക്രമണത്തിന്റെ ശരാശരി ദൈർഘ്യം 60 മിനിറ്റാണ്. എന്നാലിത് യുഎഇയിൽ 18.53 മിനിറ്റാണ്.

Related Tags :
Similar Posts