< Back
UAE
അബൂദബിയിൽ മത്സ്യബന്ധന പ്രേമികൾക്കായി രണ്ട് ഇടങ്ങൾ കൂടി തുറന്നു
UAE

അബൂദബിയിൽ മത്സ്യബന്ധന പ്രേമികൾക്കായി രണ്ട് ഇടങ്ങൾ കൂടി തുറന്നു

Web Desk
|
7 Dec 2025 3:41 PM IST

അൽ ബത്തീൻ ബീച്ചിലും അറേബ്യൻ ഗൾഫ് പാർക്കിലുമാണ് സൗകര്യം

അബൂദബി: അബൂദബിയിലെ മത്സ്യബന്ധന പ്രേമികൾക്കായി അൽ ബത്തീൻ ബീച്ചിലും അറേബ്യൻ ഗൾഫ് പാർക്കിലുമായി രണ്ട് പുതിയ പ്ലാറ്റ്‌ഫോമുകൾ കൂടി തുറന്നു. അബൂബി മാരിടൈം അതോറിറ്റിയുമായി സഹകരിച്ച് അബൂദബി സിറ്റി മുനിസിപ്പാലിറ്റിയാണ് സൗകര്യം ഒരുക്കിയത്. ഇതോടെ അബൂദബിയിലെ അംഗീകൃത വിനോദ മത്സ്യബന്ധന കേന്ദ്രങ്ങളുടെ എണ്ണം 15 ആയി ഉയർന്നു.

ഓ​രോ പ്ലാ​റ്റ്‌​ഫോ​മി​നും ആ​കെ 190 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ണ്ട്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് 45 മീ​റ്റ​ർ വ​രെ ഫ്ര​ണ്ടേ​ജ് ഉ​ണ്ട്. ര​ണ്ട് പ്ലാ​റ്റ്‌​ഫോ​മു​ക​ളും രാ​വി​ലെ ആ​റ് മു​ത​ൽ അ​ർ​ധ​രാ​ത്രി 12 വ​രെ മ​ത്സ്യ​ബ​ന്ധ​ന പ്രേ​മി​ക​ൾ​ക്കാ​യി തു​റ​ന്നി​ടും. കൂ​ടാ​തെ വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​മു​ദ്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ​ര​മ്പ​രാ​ഗ​ത ഹോ​ബി​ക​ളെ​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വി​നോ​ദ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് സു​ര​ക്ഷി​തവും സു​സ്ഥി​ര​വു​മാ​യ അ​ന്ത​രീ​ക്ഷം ന​ൽ​കു​ന്നതിനുമാണ് സംവിധാനം ലക്ഷ്യമിടുന്നത്.

Similar Posts