< Back
UAE
അഞ്ച് കിലോ കൊക്കെയിനുമായി രണ്ടുപേർ അബൂദബിയിൽ പിടിയിലായി
UAE

അഞ്ച് കിലോ കൊക്കെയിനുമായി രണ്ടുപേർ അബൂദബിയിൽ പിടിയിലായി

Web Desk
|
8 Sept 2023 8:13 AM IST

അഞ്ചു കിലോ കൊക്കെയ്നുമായി രണ്ടുപേരെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. അറബ്, ലാറ്റിന്‍ അമേരിക്കന്‍ വംശജരാണ് അറസ്റ്റിലായത്.

ഗൾഫിലേക്ക് ലഹരി എത്തിക്കുന്ന അന്താരാഷ്ട്ര സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് സൂചന. പ്രതികൾ രണ്ടുപേരും ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സൂക്ഷിച്ചിരുന്ന കൊക്കൈയ്ൻ ആവശ്യക്കാരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ലഹരികടത്ത് നേരിടാൻ പൊതുജനങ്ങളുടെ പിന്തുണയുണ്ടാകണമെന്ന് ലഹരി വിരുദ്ധ വിഭാഗം ഡയറക്ടർ മേജര്‍ താഹിര്‍ ഗരീബ് അല്‍-സഹ്രി പറഞ്ഞു.

Similar Posts