< Back
UAE
യു.എ.ഇ പൊതുമാപ്പ് ലക്ഷ്യത്തിലേക്ക്: നിയമവിരുദ്ധമായി തുടരുന്നവർ ഇനിയും മടിച്ചു നിൽക്കരുതെന്ന് അധികൃതർ
UAE

യു.എ.ഇ പൊതുമാപ്പ് ലക്ഷ്യത്തിലേക്ക്: 'നിയമവിരുദ്ധമായി തുടരുന്നവർ ഇനിയും മടിച്ചു നിൽക്കരുതെന്ന്' അധികൃതർ

Web Desk
|
16 Dec 2024 11:00 PM IST

ദുബൈ: യു.എ.ഇയിൽ ഈ മാസം 31ന് പൊതുമാപ്പ് കാലാവധി അവസാനിച്ചാൽ നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് ദുബൈ GDRFA ഡയറക്ടർ ജനറൽ ലഫ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മരി. യു.എ.ഇ എന്ന രാജ്യം മുറുകെ പിടിക്കുന്ന മാനവികതയുടെ തെളിവാണ് നാലുമാസം നീണ്ട പൊതുമാപ്പെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുപറ്റുന്നവരും നിയമംലംഘകരുമുണ്ടാകും. അവർക്ക് തിരുത്താൻ പൊതുമാപ്പ് കാലം നൽകിയ അവസരം നിരവധി പേർ ഫലപ്രദമായി ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തേണ്ടവർ ഇനിയും മടിച്ചുനിൽക്കാൻ പാടില്ല.അവർ സ്വന്തം നാടുകളിലേക്ക് മടങ്ങുകയോ, രേഖകൾ ശരിയാക്കി നിയമവിധേയരാവുകയോ ചെയ്യണം. മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് പലരും നേരിടുന്ന പ്രശ്‌നങ്ങളെ സർക്കാർ സമീപിച്ചത്. പിതാവിന്റെ രേഖകളില്ലാതെ യു.എ.ഇയിൽ പിറന്ന വിവിധ രാജ്യക്കാരായ കുട്ടികളുടെ വാക്‌സിനേഷൻ പൂർത്തിയാക്കാൻ വരെ പ്രത്യേക നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts