< Back
UAE
യു.എ.ഇയിലെ മലയാളി വ്യവസായി രാമകൃഷ്ണൻ ശിവസ്വാമി അയ്യർക്ക് പ്രവാസി ഭാരതീയ പുരസ്‌കാരം
UAE

യു.എ.ഇയിലെ മലയാളി വ്യവസായി രാമകൃഷ്ണൻ ശിവസ്വാമി അയ്യർക്ക് പ്രവാസി ഭാരതീയ പുരസ്‌കാരം

Web Desk
|
3 Jan 2025 9:03 PM IST

ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാനായ ഇദ്ദേഹം കൊല്ലം സ്വദേശിയാണ്.

ദുബൈ: യു.എ.ഇയിലെ മലയാളി വ്യവസായി രാമകൃഷ്ണൻ ശിവസ്വാമി അയ്യർക്ക് പ്രവാസി ഭാരതീയ പുരസ്‌കാരം. ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാനായ ഇദ്ദേഹം കൊല്ലം സ്വദേശിയാണ്. 27 പേർക്കാണ് ഇത്തവണ കേന്ദ്ര സർക്കാർ പ്രവാസി ഭാരതീയ പുരസ്‌കാരം പ്രഖ്യാപിച്ചത്. മെഡിക്കൽരംഗത്തെ മികവിന് സൗദിയിലെ കർണാടക സ്വദേശി ഡോ. സയ്യിദ് അൻവർ ഖുർഷിദിനും അവാർഡുണ്ട്. ഈമാസം എട്ട് മുതൽ ഭൂവനേശ്വറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ രാഷ്ട്രപതി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

Similar Posts