< Back
UAE

UAE
യു.എ.ഇയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു
|2 Dec 2021 1:03 AM IST
ആഫ്രിക്കയിൽ നിന്നെത്തിയ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്
ദുബൈ: കോവിഡിെൻറ വകഭേദം വന്ന ഒമിക്രോൺ വൈറസ് യു.എ.ഇയിൽ സ്ഥിരീകരിച്ചു. ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്കയിൽ നിന്നെത്തിയ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. ഇവരെ ഐസോലേഷനിലേക്ക് മാറ്റി. ഇവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും ഐസോലേഷനിലാക്കിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ച് വരുകയാണ്. ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും ബൂസ്റ്റർ ഡോസ് ഉൾപെടെ എല്ലാവരും വാക്സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച സൗദിയിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.