< Back
UAE
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന യുക്രെയ്ൻ   ജനതക്ക് ആശംസകൾ നേർന്ന് യു.എ.ഇ
UAE

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന യുക്രെയ്ൻ ജനതക്ക് ആശംസകൾ നേർന്ന് യു.എ.ഇ

Web Desk
|
24 Aug 2022 3:29 PM IST

റഷ്യൻ ആക്രമണ ഭീഷണി കാരണം പരേഡുകളോ കാര്യമായ ആഘോഷങ്ങളോ ഇല്ലാതെയാണ് യുക്രെയ്ൻ ഇന്ന് സ്വാതന്ത്ര്യ ദിനം ആചരിച്ചത്

സോവിയറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ 31ാം വാർഷികം ആഘോഷിക്കുന്ന യുക്രെയ്ൻ ജനതയ്ക്ക് ആശംസകൾ നേർന്ന് യു.എ.ഇ. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉക്രൈൻ പ്രസിഡന്റ് വ്‌ളോഡ്മർ സെലെൻസ്‌കിക്ക് അഭിനന്ദന സന്ദേശം അയച്ചാണ് സ്വാതന്ത്ര്യ ദിനമാഘോഷത്തിന് പിന്തുണ അറിയിച്ചത്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യുക്രേനിയൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സമാനമായ സന്ദേശങ്ങൾ അയച്ചു. റഷ്യൻ ആക്രമണ ഭീഷണി കാരണം പരേഡുകളോ കാര്യമായ ആഘോഷങ്ങളോ ഇല്ലാതെയാണ് യുക്രെയ്ൻ ഇന്ന് സ്വാതന്ത്ര്യ ദിനം ആചരിച്ചത്.

Similar Posts