< Back
UAE
യു.എ.ഇയിലേക്ക് വിമാനക്കമ്പനികള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി
UAE

യു.എ.ഇയിലേക്ക് വിമാനക്കമ്പനികള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി

Web Desk
|
3 Aug 2021 9:39 PM IST

രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് മടങ്ങിയെത്താന്‍ അനുമതിയുള്ളത്.

യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിച്ചതോടെ യു.എ.ഇയിലേക്ക് വിമാനക്കമ്പനികള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി. ഫ്‌ളൈ ദുബൈ ടിക്കറ്റ് നിരക്ക് 2000 ദിര്‍ഹത്തിന് മുകളിലാണ്. രണ്ട് ഡോസ് വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്കാണ് രാജ്യത്ത് തിരിച്ചെത്താന്‍ അനുമതിയുള്ളത്.

ആഗസ്റ്റ് അഞ്ച് മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് മടങ്ങിയെത്താന്‍ അനുമതിയുള്ളത്.





Similar Posts