< Back
UAE

UAE
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് അൽ ഐൻ മൃഗശാലയിലേക്ക് സൗജന്യ പ്രവേശനം
|23 Sept 2022 6:36 PM IST
ഇന്നും നാളെയുമാണ് സൗജന്യ പ്രവേശനത്തിനവസരമുണ്ടാവുക
സൗദി അറേബ്യയുടെ 92ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അൽ ഐൻ മൃഗശാലയിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനമനുവദിച്ചു. ഇന്നും നാളെയുമാണ് സൗജന്യ പ്രവേശനത്തിനവസരമുണ്ടാവുക. കൂടാതെ അൽ ഐൻ സഫാരി യാത്രകൾക്ക് 50 ശതമാനം കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്.
മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും അവയെ തൊട്ടടുത്ത് കണ്ട് ആസ്വദിക്കാനും സന്ദർശകർക്ക് അവസരം ലഭിക്കും. യു.എ.ഇയും സൗദിയും തമ്മിലുള്ള ശക്തമായ സൗഹൃദത്തെയാണ് ഇതിലൂടെ കാണാൻ സാധിക്കുന്നതെന്ന് മൃഗശാല ആൻഡ് അക്വേറിയം പബ്ലിക് ഇൻസ്റ്റിറ്റിയൂഷൻ ഡയരക്ടർ ജനറൽ ഗാനിം മുബാറക് അൽ ഹജേരി പറഞ്ഞു. എല്ലാവരും ഈ പ്രത്യേക അവസരം ഉപയോഗപ്പെടുത്തണമെന്നും ആസ്വദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.