< Back
UAE
നീറ്റിന് കുവൈത്തിന് പുറമെ ദുബൈയിലും പരീക്ഷാകേന്ദ്രം
UAE

നീറ്റിന് കുവൈത്തിന് പുറമെ ദുബൈയിലും പരീക്ഷാകേന്ദ്രം

Web Desk
|
23 July 2021 1:29 AM IST

തീരുമാനം പ്രവാസികളുടെ ആവശ്യത്തെ തുടർന്ന്. എംബസികൾ സൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര നിർദേശം

നീറ്റ് പരീക്ഷയ്ക്ക് കുവൈത്തിനു പുറമെ ദുബൈയിലും പരീക്ഷാ കേന്ദ്രം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾ മൂലം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. നേരത്തെ കുവൈത്തിലും പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ നീറ്റ് പരീക്ഷയ്ക്ക് സൗകര്യങ്ങൾ ഉറപ്പാക്കും. അബൂദബിയിലെ ഇന്ത്യൻ എംബസി ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

Related Tags :
Similar Posts