< Back
UAE
One more death in Abu Dhabi; UAE death toll rises to eight
UAE

ഇറാൻ ആക്രമണത്തിൽ യുഎഇയിൽ ഒരു മരണം കൂടി; മരണസംഖ്യ നാലായി

Web Desk
|
8 March 2026 4:59 PM IST

യുഎഇ ഇന്ന് തടഞ്ഞത് 16 ബാലിസ്റ്റിക് മിസൈലുകളും 113 ഡ്രോണുകളും

അബൂദബി: ഇറാൻ ആക്രമണത്തിൽ ദുബൈയിൽ ഒരു മരണം കൂടി. അൽ ബർഷയിൽ വാഹനത്തിന് മേൽ മിസൈൽ ഭാഗങ്ങൾ പതിച്ച് പാകിസ്താൻ സ്വദേശിയാണ് മരിച്ചത്. ഇതോടെ യുഎഇയിൽ മരണസംഖ്യ നാലായി. പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാരാണ് ആക്രമണങ്ങളിൽ മരിച്ചത്. വിവിധ രാജ്യക്കാരായ 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

യുഎഇ വ്യോമ പ്രതിരോധം ഇന്ന് 16 ബാലിസ്റ്റിക് മിസൈലുകളും 113 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 17 ബാലിസ്റ്റിക് മിസൈലുകളാണ് കണ്ടെത്തിയത്. അതിൽ 16 എണ്ണം നശിപ്പിക്കപ്പെട്ടു, ഒന്ന് കടലിൽ വീണു. ആകെ 117 ഡ്രോണുകൾ കണ്ടെത്തി, 113 എണ്ണം തടഞ്ഞു. അതേസമയം നാലെണ്ണം രാജ്യത്ത് പതിച്ചു.

ഇറാൻ ആക്രമണം ആരംഭിച്ചതിനുശേഷം, 238 ബാലിസ്റ്റിക് മിസൈലുകളാണ് കണ്ടെത്തിയത്. ഇതിൽ 221 എണ്ണം നശിപ്പിക്കപ്പെട്ടു, 15 എണ്ണം കടലിൽ വീണു, രണ്ടെണ്ണം രാജ്യത്ത് പതിച്ചു. ആകെ 1,422 ഡ്രോണുകൾ കണ്ടെത്തി, അതിൽ 1,342 എണ്ണം തടഞ്ഞു, 80 എണ്ണം രാജ്യത്ത് പതിച്ചു. 8 ക്രൂയിസ് മിസൈലുകളും കണ്ടെത്തി നശിപ്പിച്ചു.

Similar Posts