< Back
UAE
UAE issues safety advisory on debris from aerial interceptions
UAE

മിസൈൽ -ഡ്രോൺ അവശിഷ്ടങ്ങളുടെ അടുത്തുപോകരുത്, ഫോട്ടോ എടുക്കരുത്: യുഎഇ ദുരന്തനിവാരണ അതോറിറ്റി

Web Desk
|
14 March 2026 5:00 PM IST

സ്ഥലത്തുനിന്ന് മാറാനും അടിയന്തര ഹോട്ട്‌ലൈനായ 999 വഴി അറിയിക്കാനും നിർദേശം

അബൂദബി:വ്യോമാക്രമണം പ്രതിരോധിക്കുന്നതിനെ തുടർന്നുള്ള എന്തെങ്കിലും അവശിഷ്ടങ്ങൾ കണ്ടാൽ ജനങ്ങൾ അവയുടെ അടുത്തുപോകരുതെന്നും തൊടരുതെന്നും സുരക്ഷിത അകലം പാലിക്കണമെന്നും യുഎഇ ദുരന്തനിവാരണ അതോറിറ്റി(NCEMA). സംഭവ സ്ഥലത്തുനിന്ന് മാറാനും അടിയന്തര ഹോട്ട്‌ലൈനായ 999 വഴി ഇക്കാര്യം ഉടൻ അധികൃതരെ അറിയിക്കാനും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് നിർദേശം. അത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യേണ്ടത് പ്രത്യേക സംഘങ്ങളാണെന്നും ഓർമിപ്പിച്ചു. ചില വസ്തുക്കൾ കാഴ്ചയിൽ നിരുപദ്രവകരമാണെന്ന് തോന്നാമെന്നും പക്ഷേ അവയുമായി എന്തെങ്കിലും ചെയ്യുന്നത് അപകടങ്ങൾ സൃഷ്ടിച്ചേക്കാമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

സെൻട്രൽ ദുബൈയിലെ അപകടം വിജയകരമായ ഇന്റർസെപ്ഷനിലെ അവശിഷ്ടം മൂലം

സെൻട്രൽ ദുബൈയിലെ കെട്ടിടത്തിന്റെ മുൻവശത്തുണ്ടായ അപകടം വിജയകരമായ ഇന്റർസെപ്ഷനിൽ നിന്നുള്ള അവശിഷ്ടങ്ങൾ മൂലമുണ്ടായതാണെന്ന് ദുബൈ മീഡിയ ഓഫീസ്. സംഭവം പൂർണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു. തീപിടിത്തമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.

Similar Posts