< Back
UAE

UAE
യു.എ.ഇ ദീർഘകാല ബഹിരാകാശ ദൗത്യം: വിക്ഷേപണം ഈ മാസം 27 ലേക്ക് മാറ്റി
|23 Feb 2023 1:49 AM IST
നേരത്തെ ഫെബ്രുവരി 26 നാണ് വിക്ഷേപണത്തിന്റെ സമയം നിശ്ചയിച്ചിരുന്നത്
യു.എ.ഇയുടെ ദീർഘകാല ബഹിരാകാശ ദൗത്യത്തിനായുള്ള വിക്ഷേപണത്തിന്റെ ദിവസം മാറ്റി. ഈമാസം 27നായിരിക്കും ബഹിരാകാശ യാത്രികനെയും വഹിച്ചുള്ള പേടകം വിക്ഷേപിക്കുക.
നേരത്തെ ഫെബ്രുവരി 26 നാണ് വിക്ഷേപണത്തിന്റെ സമയം നിശ്ചയിച്ചിരുന്നത്. യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിയാണ് ആറുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായി പുറപ്പെടുന്നത്.