< Back
UAE

UAE
മീഡിയ ക്രിക്കറ്റ് ക്ലബ് പുതിയ ജേഴ്‌സി പുറത്തിറക്കി
|25 Jan 2023 1:13 PM IST
യു.എ.ഇയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ പ്രൊഫഷണൽ ക്രിക്കറ്റ് ക്ലബ്ബായ മീഡിയ ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു. ആയുർധാര ആയുർവേദിക് സെന്റർ മെഡിക്കൽ ഡയരക്ടർ ഡോ. കാവേരിയിൽ നിന്ന് ടീം ക്യാപ്റ്റൻ തൻവീർ ജേഴ്സി ഏറ്റുവാങ്ങി. ഷാർജ ദെയ്ദ് പവലിയനിൽ നടക്കുന്ന ഫ്രൈഡേ സഫാരി കപ്പിൽ ടീം മാറ്റുരക്കും.