< Back
UAE

UAE
യു.എ.ഇ ദേശീയദിനാഘോഷം; കെ.എം.സി.സി കാസർകോട് ജില്ലാകമിറ്റി രക്തദാനം നടത്തി
|7 Dec 2022 9:49 AM IST
യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൈൻഡ്‌നസ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ശംസുദ്ദീൻ ബിൻ മുഹിയുദ്ധീൻ രക്തം ദാനം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. രക്തദാനത്തിന് കൂടുതൽ പേരെ എത്തിച്ച മഞ്ചേശ്വരം മണ്ഡലം, മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി എന്നിവർക്ക് സമ്മാനം നൽകി.

സൽമാൻ ബിൻ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. സലാം കന്യാപ്പാടി, ഹുസൈനാർ ഹാജി എടച്ചാക്കൈ, അഡ്വ. സാജിദ് അബൂബക്കർ, ഹംസ തോട്ടി തുടങ്ങി പ്രമുഖർ സംസാരിച്ചു.