< Back
UAE

UAE
യുഎഇ ദേശീയദിനം; സ്വകാര്യ മേഖലക്കും മൂന്നു ദിവസം അവധി
|23 Nov 2023 11:15 PM IST
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. ഡിസംബർ രണ്ട് മുതൽ നാലുവരെയാണ് അവധി ലഭിക്കുക.
ഡിസംബർ അഞ്ചിന് സ്ഥാപനങ്ങൾ പ്രവർത്തനം പുനരംരംഭിക്കും. ഡിസംബർ ഒന്നിന് വീട്ടിലിരുന്ന ജോലി ചെയ്യാൻ സർക്കാർ ജീവനക്കാർക്ക് അനുമതി നൽകിയിട്ടുണ്ട്.
നേരത്തേ രണ്ടുദിവസമാണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചത്. പിന്നീട് ഫെഡറൽ സർക്കാർ ജീവനക്കാർക്ക് അവധി മൂന്ന് ദിവസമാക്കാൻ തീരുമാനിച്ചു.
ഇന്ന് രാത്രിയാണ് ഇത് സ്വകാര്യ മേഖലക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അറിയിപ്പുണ്ടായത്.