< Back
UAE
UAE President, NATO Secretary General discuss regional developments
UAE

മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് യുഎഇ പ്രസിഡന്റും നാറ്റോ സെക്രട്ടറി ജനറലും

Web Desk
|
24 March 2026 4:46 PM IST

ഇറാൻ ആക്രമണങ്ങളെ നാറ്റോ സെക്രട്ടറി ജനറൽ അപലപിച്ചു

അബൂദബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ (നാറ്റോ) സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു. ഫോൺ വഴിയാണ് കഴിഞ്ഞ ദിവസം ചർച്ച നടത്തിയത്.

മേഖലയിലെ സൈനിക നടപടികളെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ സുരക്ഷയെക്കുറിച്ചും അന്താരാഷ്ട്ര ഷിപ്പിങ്ങിലും ആഗോള സമ്പദ്വ്യവസ്ഥയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

പൊതുജനങ്ങൾ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ, സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ യുഎഇയെയും മേഖലയിലെ മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർ ആക്രമണങ്ങൾ ചർച്ചായായി. ആക്രമണങ്ങളെ നാറ്റോ സെക്രട്ടറി ജനറൽ അപലപിച്ചു. അവ പരമാധികാരം, അന്താരാഷ്ട്ര നിയമം, യുഎൻ ചാർട്ടർ എന്നിവ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി.

ഈ സാഹചര്യം യുഎഇ കൈകാര്യം ചെയ്തതിനെയും പ്രദേശം സംരക്ഷിക്കാനും ജനങ്ങളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സ്വീകരിക്കുന്ന നടപടികളെയും അദ്ദേഹം അഭിനന്ദിച്ചു.

Similar Posts