< Back
UAE

UAE
യുഎഇയിൽ കിഴക്കൻ തീരത്ത് കനത്തമഴ ലഭിച്ചു; ഫുജൈറയിലും മറ്റും കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട്
|26 Oct 2023 12:00 AM IST
യുഎഇയുടെ കിഴക്കൻ തീരത്ത് കനത്തമഴ ലഭിച്ചതിനെ തുടർന്ന് ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കീഴക്കൻ തീരമാകെ യെല്ലോ അലർട്ടിലാണ്. താഴ് വരകളിൽ മലവെള്ളപാച്ചിൽ ശക്തമാവും എന്നതിനാൽ ജാഗ്രതപാലിക്കാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പുണ്ട് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ പോകരുതെന്നും വാഹനങ്ങൾ നിർത്തിയിടരുതെന്നുമാണ് നിർദേശം. കൂടാതെ ഇലക്ട്രിക് സൈൻ ബോർഡുകളിലെ വേഗപരിധി മാറ്റങ്ങൾ ക്യത്യമായി പാലിക്കണമെന്ന് അബൂദബി പൊലീസും ആവശ്യപ്പെട്ടു.