< Back
UAE
യുക്രേനിയന്‍ അഭയാര്‍ഥികള്‍ക്കായി   യുഎഇ 30 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ അയച്ചു
UAE

യുക്രേനിയന്‍ അഭയാര്‍ഥികള്‍ക്കായി യുഎഇ 30 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ അയച്ചു

Web Desk
|
1 May 2022 3:50 PM IST

അബുദാബി: സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ള യുക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി യുഎഇ. 30 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് മോള്‍ഡോവയിലെ അഭയാര്‍ത്ഥികള്‍ക്കായി യുഎഇ കയറ്റി അയച്ചത്.




റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടങ്ങിയതു മുതല്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന യുക്രേനിയന്‍ അഭയാര്‍ഥികളെ സഹായിക്കാനായി ഭക്ഷണവും മരുന്നുമുള്‍പ്പെടെ എത്തിച്ച്, വലിയ പിന്തുണയാണ് യുഎഇ നല്‍കുന്നതെന്ന് യുക്രൈയ്‌നിലെ യുഎഇ അംബാസഡര്‍ അഹമ്മദ് സലിം അല്‍ കാബി പറഞ്ഞു.

അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മാതൃക പിന്തുടര്‍ന്നാണ് യുഎഇ ഇത്തരം മാനുഷിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അല്‍ കാബി കൂട്ടിച്ചേര്‍ത്തു.

Similar Posts