< Back
UAE

UAE
ട്വന്റി 20 പരമ്പര; ന്യൂസിലാന്റിനെതിരെ യുഎഇക്ക് ചരിത്രവിജയം
|19 Aug 2023 11:57 PM IST
ടെസ്റ്റ് ക്രിക്കറ്റ് ടീമിനെതിരെ യുഎഇ നേടുന്ന ആദ്യ വിജയമാണിത്.
ദുബൈ: ദുബൈയിൽ നടക്കുന്ന ട്വന്റി 20 പരമ്പരയിൽ ന്യൂസിലാന്റിനെ ഏഴ് വിക്കറ്റിന് തോൽപിച്ച് യുഎഇക്ക് ചരിത്ര വിജയം. ടെസ്റ്റ് ക്രിക്കറ്റ് ടീമിനെതിരെ യുഎഇ നേടുന്ന ആദ്യ വിജയമാണിത്. ന്യൂസിലാന്റ് കുറിച്ച 142 റൺസിന്റെ വിജയലക്ഷ്യം നാല് ഓവറും രണ്ട് ബോളും ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ യുഎഇ മറികടന്നു.
29 പന്തിൽ 55 റൺസ് അടിച്ചെടുത്ത നായകൻ മുഹമ്മദ് വസീമിന്റെ പ്രകടനമാണ് യുഎഇക്ക് ചരിത്ര വിജയം സമ്മാനിച്ചത്. യുഎഇയുടെ മലയാളി താരം ബാസിൽ ഹമീദ് പുറത്താകാതെ 12 റൺസ് നേടി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ രണ്ടാം മൽസരം യുഎഇ വിജയിച്ചതോടെ നാളെ നടക്കേണ്ട മത്സരം കൂടുതൽ നിർണായകമായി.