< Back
UAE

UAE
ഗസ്സയിൽ കുടിവെള്ള ശുചീകരണ പ്ലാന്റുകൾ സ്ഥാപിക്കാൻ യുഎഇ
|17 Nov 2023 7:08 AM IST
മൂന്ന് പ്ലാന്റുകളാണ് സ്ഥാപിക്കുക, പ്രതിദിനം രണ്ട് ലക്ഷം ഗാലൺ ജലം ശുദ്ധീകരിക്കാൻ ഇതിലൂടെ സാധിക്കും
ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് കുടിവെള്ളമെത്തിക്കുന്നതിന് ശുചീകരണ പ്ലാന്റുകൾ സ്ഥാപിക്കാൻ യുഎഇ തീരുമാനം. മൂന്ന് പ്ലാന്റുകളാണ് സ്ഥാപിക്കുക.
ഗസ്സയ്ക്ക് വേണ്ടി യുഎഇ ആവിഷ്‌കരിച്ച ഗാലൺ നൈറ്റ് 3 പദ്ധതിക്ക് ചുവടെയാണിത്. പ്രതിദിനം രണ്ട് ലക്ഷം ഗാലൺ ജലം ശുദ്ധീകരിക്കാൻ ഇതിലൂടെ സാധിക്കും. മൂന്ന് ലക്ഷം പേർക്ക് കുടിവെള്ളം ഉറപ്പാക്കാനും കഴിയും. ഗസ്സയിലെ റഫയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. എമിറേറ്റ്‌സ് റെഡ് ക്രെസന്റ് ഉൾപ്പടെയുള്ള സംഘടനകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക