< Back
UAE
UAE
യു.എ.ഇയിൽ നേരിയതോതിൽ മഴക്ക് സാധ്യത
|20 Jan 2023 12:09 PM IST
യു.എ.ഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചില ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കി.
ചില വടക്കൻ തീരപ്രദേശങ്ങളിലും കടലിലുമാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. രാജ്യത്തെ താപനില 28 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബൂദബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 19 ഡിഗ്രി സെൽഷ്യസ് വരെയും പർവതപ്രദേശങ്ങളിൽ 5 ഡിഗ്രി സെൽഷ്യസ് വരെയും താപനില കുറയാനും സാധ്യതയുണ്ട്.
നേരിയതോതിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. നാളെ രാവിലെ മിക്ക ഭാഗങ്ങളിലും പൊതുവെ തണുത്ത കാലാവസ്ഥയായിരിക്കും.