< Back
UAE

UAE
യു.എ.ഇയിൽ പൊടി നിറഞ്ഞ കാലാവസ്ഥ തുടരുന്നു; താപനില കുറയാൻ സാധ്യത
|15 Aug 2022 11:33 AM IST
യു.എ.ഇയിൽ രണ്ടുദിവസം മുൻപ് ആരംഭിച്ച പൊടി നിറഞ്ഞ കാലാവസ്ഥ തുടരുന്നു. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് ഇന്നും പലഭാഗങ്ങളിലും പൊടിക്കാറ്റ് അടിച്ചുവീശും. ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും പ്രതീക്ഷിക്കാം.

അബൂദബിയിലെ താപനില ഇന്ന് 44 ഡിഗ്രി സെൽഷ്യസായിരിക്കും. അതേസമയം, ദുബൈയിൽ താപനില 42 ഡിഗ്രി സെൽഷ്യസായി കുറയും.
പലയിടത്തും നേരിയതോതിൽ കാറ്റ് വീശും. ഇടയ്ക്കിടെ മണൽക്കാറ്റ് വീശാനും സാധ്യതയുണ്ട്. അതേ സമയം ഇന്നലെ പല ഇടങ്ങളിലും വീണ്ടും മഴ ലഭിച്ചു. രണ്ടാഴ്ച മുൻപ് പ്രളയമുണ്ടായ ഫുജൈറയിലും ഇന്നലെ വീണ്ടും മഴ ലഭിച്ചിരുന്നു.