< Back
UAE

UAE
യുക്രെയ്ൻ ജനതക്ക് സഹായവുമായി യു.എ.ഇ; 1,300 ജനറേറ്ററുകള്‍ കൈമാറി
|7 Jan 2023 12:27 AM IST
കഴിഞ്ഞ മാസം 2500 ജനറേറ്ററുകൾ യുക്രെയ്നിലേക്ക് അയക്കുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചിരുന്നു
ദുബൈ: യുക്രെയ്ന് വീണ്ടും യു.എ.ഇയുടെ സഹായം. വീടുകളിൽ ഉപയോഗിക്കാവുന്ന 1,300 ലധികം ജനറേറ്റുകളുമായി വിമാനം പോളണ്ടിലെ വാർസോയിൽ എത്തി. കഴിഞ്ഞ മാസം 2500 ജനറേറ്ററുകൾ യുക്രെയ്നിലേക്ക് അയക്കുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. 1200 ജനറേറ്ററുകളാണ് കഴിഞ്ഞ മാസം അയച്ചത്. യുക്രൈന് 100 ദശലക്ഷം ഡോളറിന്‍റെ സഹായമാണ് യു.എ.ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപ് മെഡിക്കൽ സഹായവും യു.എ.ഇ നൽകിയിരുന്നു.