< Back
UAE
യു എ ഇയുടെ റാശിദ് റോവർ കുതിപ്പ് തുടരുന്നു; ചന്ദ്രനിലേക്കുള്ള യാത്ര ഒരുമാസം പിന്നിട്ടു
UAE

യു എ ഇയുടെ 'റാശിദ് റോവർ' കുതിപ്പ് തുടരുന്നു; ചന്ദ്രനിലേക്കുള്ള യാത്ര ഒരുമാസം പിന്നിട്ടു

Web Desk
|
13 Jan 2023 11:29 PM IST

കഴിഞ്ഞ മാസം11നാണ് യുഎസിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് പേടകം വിക്ഷേപിച്ചത്

ദുബൈ: യു എ ഇയുടെ ആദ്യ ചാന്ദ്രദൗത്യമായ റാശിദ് റോവർ ചന്ദ്രനിലേക്ക് കുതിപ്പ് തുടരുന്നു. കഴിഞ്ഞ മാസം 11ന് വിക്ഷേപിച്ച പേടകം ഒരു മാസം കൊണ്ട് 13.4ലക്ഷം കി.മീറ്റർ പിന്നിട്ടതായി മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം അറിയിച്ചു.

അറബ് ലോകത്തിന്റെ കൂടി ആദ്യ ചാന്ദ്ര ദൗത്യമാണ് യു.എ.ഇയുടെ 'റാശിദ്' റോവർ'. കഴിഞ്ഞ മാസം11നാണ് യുഎസിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് പേടകം വിക്ഷേപിച്ചത്. കാറിൽ ഭൂമിയെ 33.5 തവണ പ്രദക്ഷിണം ചെയ്യുന്നതിന് തുല്യമായ ദൂരം ഇതുവരെ പേടകം പിന്നിട്ടു. ശരിയായ ദിശയിലാണ് പേടകത്തിന്‍റെ സഞ്ചാരമെന്നാണ് വിലയിരുത്തിൽ. ലക്ഷ്യത്തിലെത്തിയാൽ ചന്ദ്രോപരിതലത്തിൽ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി യു.എ.ഇയെ മാറും.

ജനുവരി 20ന് ചന്ദ്രനിലേക്ക് യാത്രക്കിടയിലെ ഭൂമിയിൽ നിന്നുള്ള ഏറ്റവും വിദൂര ബിന്ദുവായി കണക്കാക്കുന്ന ഏകദേശം 14 ലക്ഷം കിലോമീറ്റർ ദൂരം പേടകം പിന്നിടും. ഇതിനകം റോവറുമായി 220മിനുറ്റ് ആശയ വിനിമയം നടത്താൻ ഗവേഷകർക്ക് കഴിഞ്ഞു. ചന്ദ്രനിൽ ഇറങ്ങുന്ന ഘട്ടത്തിനുവേണ്ട മുന്നൊരുക്കങ്ങളും, ഇറങ്ങിയശേഷമുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച ആലോചനകളും പുരോഗമിക്കുകയാണ്. ഏപ്രിൽ മാസം പേടകം ചന്ദ്രനിൽ ഇറങ്ങും. കഴിഞ്ഞവർഷങ്ങളിൽ ചൊവ്വ ദൗത്യം വിജയകരമായി നടപ്പാക്കിയതിന് പിന്നാലെയാണ് യു എ ഇ എന്ന രാജ്യം ചന്ദ്രനിലേക്ക് കുതിക്കുന്നത്.

Related Tags :
Similar Posts