< Back
UAE

UAE
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ യു.എ.ഇയിൽ പ്രവർത്തനമാരംഭിച്ചു
|5 July 2024 6:56 PM IST
വിവിധ എമിറേറ്റുകളിലെ കോർഡിനേറ്റർമാരെയും തെരഞ്ഞെടുത്തു.
ദുബൈ : യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) യു.എ.ഇയിൽ പ്രവർത്തനം ആരംഭിച്ചു. അബൂദബിയിൽ നടന്ന ആദ്യയോഗത്തിൽ കാർത്തിക കുറുപ്പിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. അഖിൽ സാജുവാണ് ജനറൽ സെക്രട്ടറി. ഗോകുൽ ദാസിനെ ട്രഷററായി തെരഞ്ഞെടുത്തു.
ജെറി ജോസ്, ഉണ്ണികൃഷ്ണൻ എം. എസ്, ഷീന കുര്യൻ എന്നിവരാണ് മറ്റ് ഭാരവാഹികൾ. വിവിധ എമിറേറ്റുകളിലെ കോർഡിനേറ്റർമാരെയും തെരഞ്ഞെടുത്തു.