< Back
UAE
യു.എ.ഇയിൽ അസ്ഥിര കാലാവസ്ഥ; മഴ തുടരും
UAE

യു.എ.ഇയിൽ അസ്ഥിര കാലാവസ്ഥ; മഴ തുടരും

Web Desk
|
27 Dec 2022 1:45 PM IST

താപനില വലിയ അളവിൽ കുറഞ്ഞു

യു.എ.ഇയിൽ ഇന്നലെ ആരംഭിച്ച മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം(എൻ.സി.എം) അറിയിച്ചു. രാജ്യത്തുടനീളം ആകാശം മേഘാവൃതമായിട്ടുണ്ട്. താപനിലയും വലിയ അളവിൽ കുറഞ്ഞു.

രാവിലെ മുതൽ പല റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. കാഴ്ചപരിധിയും കുറഞ്ഞിട്ടുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും റോഡുകളിലെ വെള്ളക്കെട്ടുകൾ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Similar Posts