< Back
UAE
Lulu Marketing and Communications Director V. Nandakumar among the most influential marketing experts in the GCC
UAE

ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദ്ഗധരുടെ പട്ടികയിൽ ലുലു മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും

Web Desk
|
14 May 2025 10:15 PM IST

പട്ടികയിൽ ഇടം നേടിയ ഏക മലയാളിയായി ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ

ദുബൈ: യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് പുറത്തിറക്കിയ ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദ്ഗധരുടെ പുതിയ പട്ടികയിൽ ഇടംനേടി 39 ഓളം വ്യത്യസ്ത മേഖലയിലെ മാർക്കറ്റിംഗ് വിദഗ്ധർ. ദുബൈ ഹോൾഡിംഗിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഹുദാ ബുഹുമൈദും എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബൂട്രോസ് ബൂട്രോസുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. മേഖലയിലെ മുൻനിര റീട്ടെയ്ലറായ ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഗ്ലോബൽ ഡയറക്ടറായ വി. നന്ദകുമാറാണ് നാലാം സ്ഥാനത്ത്. ലുലു ഗ്രൂപ്പിന്റെ ശക്തമായ മാർക്കറ്റിംഗ് നയത്തിനും റീട്ടെയിൽ മേഖലയിലെ നവീന മാർക്കറ്റിങ് സ്ട്രാറ്റജികൾക്കുമുള്ള അംഗീകാരം കൂടിയായി ഇത്.

മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേഖലയിൽ മൂന്ന് പതിറ്റാണ്ടോളം അനുഭവ സമ്പത്തുള്ള വി നന്ദകുമാർ, കഴിഞ്ഞ 25 വർഷമായി ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് മാറ്റത്തിന് നേതൃത്വം നൽകുന്നു. 22 രാജ്യങ്ങളിലായി വ്യാപിച്ചുള്ള 300 ലേറെ പേരുള്ള പ്രൊഫഷണൽ ടീമിനെയാണ് അദ്ദേഹം നയിക്കുന്നത്. സ്ഥാപകനും ചെയർമാനുമായ എം.എ യൂസഫലി നയിക്കുന്ന ലുലുവിനെ ആഗോള റീട്ടെയിൽ ബ്രാൻഡും ജനകീയ ബ്രാൻഡുമാക്കി മാറ്റിയതിൽ നന്ദകുമാർ നിർണായക പങ്കുവഹിക്കുന്നു.

2024-ൽ അബൂദബി സെക്യുരിറ്റീസ് എക്‌സ്‌ചേഞ്ചിൽ ലുലു ഗ്രൂപ്പിന്റെ ഐപിഒയ്ക്ക് 25 മടങ്ങ് ഓവർസബ്‌സ്‌ക്രിപ്ഷൻ ലഭിച്ചതിനു പിന്നാലെയാണ് ഈ അംഗീകാരം. മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിങ് പ്രൊഫഷണലായി ഫോബ്‌സ് മാഗസിൻ നേരത്തെ നന്ദകുമാറിനെ തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ ഗൾഫ് മേഖലയിൽ കമ്മ്യൂണിക്കേഷൻ രംഗത്ത് സജീവമാകുന്നതിന് മുൻപ് ഇന്ത്യയിൽ ടൈംസ് ഓഫ് ഇന്ത്യയുടയെും ഇന്ത്യൻ എക്‌സ്പ്രസിന്റെയും ഭാഗമായിരുന്നു.

പട്ടികയിൽ ഉൾപ്പെട്ട മറ്റ് പ്രമുഖർ:

  • ബെൻജമിൻ ഷ്രോഡർ അൽ ഫുത്തൈം ഗ്രൂപ്പ്
  • ജോർജ് പേജ് ഇത്തിഹാദ് എയർവേയ്‌സ് ഗ്ലോബൽ മാർക്കറ്റിംഗ് ഹെഡ്
  • ലേയൽ എസ്‌കിൻ ഇൽമാസ് യൂണിലീവർ
  • മൈ ചെബ്ലാക്ക് എമിറേറ്റ്‌സ് എൻബിഡി
  • കാർല ക്ലംപനാർ IKEA
  • ഒമർ സാഹിബ് സിഎംഒ MENA, സാംസങ് ഇലക്ട്രോണിക്‌സ്
  • മുഹമ്മദ് യൂസുഫ് താരിർ സിഎംഒ, മൊണ്ടെലീസ് ഇന്റർനാഷണൽ

ദുബൈയിൽ നടന്ന പ്രമുഖ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് സമ്മിറ്റിലായിരുന്നു പട്ടിക പ്രകാശനം. വിവിധ മേഖലയിൽ നിന്നുള്ള വിദ്ഗധരായ ജൂറി പാനലാണ് പട്ടിക തയാറാക്കിയത്. ഗ്രാവിറ്റി അഡൈ്വസറി ഫൗണ്ടർ ആൻഡ് ഡയറക്ടർ രവി റാവു, പബ്ലിസിസ് ഗ്രൂപ്പ് ME & തുർക്കി സിഇഒ ബാസ്സൽ കാകിഷ് , ഓംനികോം മീഡിയ ഗ്രൂപ്പ് MENA സിഇഒ എൽഡ ചൂഷെയർ, MCN MENAT പ്രസിഡൻറ് ഗ്രൂപ്പ് സിഇഒ ഘസ്സാൻ ഹർഫൂഷ് എന്നിവരായിരുന്നു ജൂറി പാനൽ.

ബ്രാൻഡ് ഇംപാക്റ്റ്, ബിസിനസ് ഗ്രോത്ത്, നവീന ആശയങ്ങൾ, ക്രൈസിസ് കമ്മ്യൂണിക്കേഷൻ, നേതൃത്വ മികവ് എന്നിവ വിലയിരുത്തിയാണ് റാങ്കിങ്ങ്. ഡിജിറ്റൽ മാറ്റങ്ങളും, എഐ മുന്നേറ്റങ്ങളും ഉൾപ്പെടുത്തിയുള്ള മാർക്കറ്റിംഗ് നയങ്ങളും കൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്.

Similar Posts