< Back
UAE

UAE
'വാകപ്പൂക്കൾ' കവിതാസമാഹാരം 12ന് പ്രകാശനം ചെയ്യും
|4 Nov 2022 10:28 AM IST
പുസ്തകത്തിന്റെ കവർ പുറത്തിറക്കി
ദുബൈയിൽ പ്രവാസിയായ ജയകുമാർ മുല്ലപ്പള്ളിയുടെ ആദ്യ കവിതാ സമാഹാരം ഈമാസം 12ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. 'വാകപ്പൂക്കൾ' എന്ന പുസ്‌കത്തിന്റെ കവർ വാർത്താസമ്മേളനത്തിൽ പുറത്തിറക്കി.
പതിനഞ്ചുവർഷമായി ദുബൈയിൽ പ്രവാസിയായ ജയകുമാർ മുല്ലപ്പള്ളി എഴുതിയ 75 രചനകളാണ് 'വാകപ്പൂക്കൾ' എന്ന കവിതാസമാഹാരത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. കവി മുരുകൻകാട്ടാക്കട, സംവിധായകൻ ഡോ. കൃഷ്ണഭാസ്‌കർ എന്നിവർ ചേർന്ന് പുസ്തത്തിന്റെ പ്രകാശനം ഷാർജ പുസ്തകമേളയിൽ നിർവഹിക്കും. പുസ്തകത്തിലെ അനിവാര്യത എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം ഉടൻ പുറത്തിറങ്ങുമെന്ന് ജയകുമാർ മല്ലപ്പള്ളി പറഞ്ഞു.
പുസ്തകത്തിന്റെ കവർ പ്രകാശനം ഷാജി രാഘവൻ, അജേഷ് രവീന്ദ്രൻ എന്നിവർ നിർവഹിച്ചു. നവ മാധ്യമങ്ങളിൽ അഞ്ഞൂറിലേറെ കവിതകൾ എഴുതിയ ജയുകമാരിന്റെ ആദ്യ പുസ്തകമാണിത്.