< Back
UAE
ഫലസ്തീന് വേണ്ടി സന്നദ്ധ സേവനം;   തറാഹും ഫോർ ഗസ്സ നാളെ അബൂദബിയിൽ
UAE

ഫലസ്തീന് വേണ്ടി സന്നദ്ധ സേവനം; തറാഹും ഫോർ ഗസ്സ നാളെ അബൂദബിയിൽ

Web Desk
|
11 Nov 2023 5:57 PM IST

നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് കാംപയിൻ

ഗസ്സയിലെ ദുരിതമനുഭവിക്കുന്നവർക്കായി യുഎഇയിൽ നടക്കുന്ന സന്നദ്ധ ദുരിതാശ്വാസ പ്രവർത്തനം സജീവമായി തുടരുന്നു.

തറാഹും ഫോർ ഗസ്സ എന്ന പേരിൽ നടക്കുന്ന വിഭവ സമാഹരണവും പാക്കിങ് നടപടികളുമടങ്ങിയ കാംപയിൽ നാളെഅബൂദബിയിൽ നടക്കും. കഴിഞ്ഞ ദിവസം അജ്മാനിലും അതിന് മുൻപ് ദുബൈയിലു ഷാർജ എക്സ്പോ സെൻററിലുമെല്ലാം ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നിരുന്നു.

ആയിരങ്ങളാണ് ഓരോ ദിവസവും കാംപുകളിൽ സജീവമായി സന്നദ്ധ പ്രവർത്തനത്തിന് സജീവമാകുന്നത്.

നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ മിന സായിദ് തുറമുഖത്തെ അബൂദബി ക്രൂയിസ് ടെർമിനൽ 2 ലാണ് കാംപ് നടക്കുക. യുഎഇയിൽ ഈ വിഭാഗത്തിലെ ഒൻപതാമത് കാംപയിനാണ് നാളെ നടക്കാനിരിക്കുന്നത്.

ഓരോ എമിറേറ്റുകളുടേയും ഭരണകൂടത്തിൻറെ പിന്തുണയോടെ എമിറേറ്റ്‌സ് റെഡ് ക്രസൻ്റിൻ്റെ നേതൃത്വത്തിലാണ് സന്നദ്ധപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്.

Similar Posts