< Back
UAE
Waq Quiz Program Winners
UAE

വാഖ് ക്വിസ് പ്രോഗ്രാം വിജയികളെ പ്രഖ്യാപിച്ചു

Web Desk
|
8 May 2023 4:27 PM IST

മൂന്ന് ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും 1200ഓളം ആളുകൾ പങ്കെടുത്തു

യു.എ.ഇ ഫുജൈറ വാഫി അലുംനി അസോസിയേഷനും വേ ബുക്‌സും സംയുക്തമായി റമദാനിനോടനുബന്ധിച്ചു സംഘടിപ്പിച്ച മെഗാ ഓൺലൈൻ ക്വിസ് മത്സര ഫല പ്രഖ്യാപനം പാണക്കാട് സയ്യിദ് അസീൽ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

സ്വഹാബികൾ അവർ നക്ഷത്ര തുല്യരാണ് എന്ന ശീർഷകത്തിൽ നിർമിച്ച വീഡിയോ ഡോക്യൂമെന്ററികളും പ്രവാചക ചരിതം പ്രതിപാദിക്കുന്ന രണ്ട് പുസ്തകങ്ങളും അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്.

ഓൺലൈൻ വഴി മൂന്ന് ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും 1200ഓളം ആളുകൾ പങ്കെടുത്തു. ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് നേടി ആയിഷ ജിൽമിയ കിടങ്ങയം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അമ്പതിനായിരം രൂപ ക്യാഷ് പ്രൈസ് നേടി അബ്ദുൽ റഹീം വാഫി രണ്ടാം സ്ഥാനവും ഇരുപത്തി അയ്യായിരം രൂപയുടെ ക്യാഷ് പ്രൈസ് നേടി സഫ്രീന തൻവീർ കൂത്തുപറമ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Similar Posts