< Back
UAE
യു.എ.ഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്
UAE

യു.എ.ഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്

Web Desk
|
17 March 2022 10:02 AM IST

യു.എ.ഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. കടല്‍ വലിയ അളവില്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ അബൂദബി തീരത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അബൂദബി-സൗദി അതിര്‍ത്തി മേഖലകളില്‍ പൊടിക്കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് രാവിലെ യു.എ.ഇയിലെ ചിലയിടങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.

അബൂദബിയിലെ ഇന്നലത്തെ കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. ദുബൈയില്‍ കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ കൂടിയ താപനില 36 ഡിഗ്രി സെല്‍ഷ്യസായിരുന്നു.

Similar Posts