< Back
UAE
കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ   സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
UAE

കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

Web Desk
|
29 Dec 2022 5:00 PM IST

യു.എ.ഇയിൽ തുടർച്ചയായി പെയ്ത മഴയ്ക്ക് ശമനം ലഭിച്ചെങ്കിലും പലയിടങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടുകളും തകർന്ന റോഡുകളും സൂക്ഷിക്കണമെന്ന് എൻസിഎമ്മും പൊലീസും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം വൈകുന്നേരം റാസൽഖൈമയിലെ വാദി ഷാഹയിൽ വെള്ളക്കുഴിയിൽവീണ് പതിമൂന്നുകാരനും പിതാവും മുങ്ങിമരിച്ചതിനെതുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അപകടത്തിൽപെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ്് പിതാവും അപകടത്തിൽപെട്ടത്.

യു.എ.ഇയിൽ ഈ ആഴ്ച തുടർച്ചയായി പെയ്ത മഴയിൽ പലയിടത്തും വെള്ളം പൊങ്ങിയിരുന്നു. നനഞ്ഞ് കുതിർന്ന റോഡുകളും സ്ഥലങ്ങളും സൂക്ഷിക്കണമെന്നും അത്തരം താഴ്‌വരകളിൽ പോകുന്നവർ കുട്ടികളെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Similar Posts