< Back
UAE
13ാംനിലയിലെ ജനലിൽ കുടുങ്ങി അഞ്ചുവയസുകാരൻ; രക്ഷകരായി വാച്ച്മാനും താമസക്കാരും
UAE

13ാംനിലയിലെ ജനലിൽ കുടുങ്ങി അഞ്ചുവയസുകാരൻ; രക്ഷകരായി വാച്ച്മാനും താമസക്കാരും

Web Desk
|
15 Sept 2022 11:56 PM IST

ജനലിന്റെ അറ്റത്ത് പ്രയാസപ്പെട്ട് പിടിച്ച് നിൽക്കുന്ന നിലയിലായിരുന്നു കുട്ടി

ഷാർജയിൽ ബഹുനിലകെട്ടിടത്തിന്റെ ജനലിൽ അപകടകരമായരീതിയിൽ കണ്ടെത്തിയ അഞ്ചു വയസുകാരനെ വാച്ച്മാനും താമസക്കാരും ചേർന്ന് രക്ഷപ്പെടുത്തി. അൽ തആവുൻ ഏരിയയിലെ കെട്ടിടത്തിന്റെ പുറത്തേക്ക് തൂങ്ങിനിൽക്കുന്ന നിലയിൽ അയൽക്കാരാണ് സിറിയൻ ദമ്പതികളുടെ മകൻ ഫാറൂഖ് മുഹമ്മദിനെ ആദ്യം കണ്ടത്. കളിക്കുന്നതിനിടെ അപകടാവസ്ഥയിൽ അകപ്പെടുകയായിരുന്നു. മാതാവ് കെട്ടിടത്തിന് താഴെ കടയിൽ പോയപ്പോഴായിരുന്നു സംഭവം. താമസക്കാരും വാച്ച്മാനും ചേർന്ന് അപാർട്‌മെൻറിന്റെ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. വാതിൽ പൊളിച്ച് കുട്ടിയെ ഉടൻ രക്ഷപ്പെടുത്താനായി അടുത്ത നീക്കം. കുട്ടിതാഴെ വീണാൽ രക്ഷപ്പെടുത്താൻ മുന്നൊരുക്കങ്ങളുമായി ഒരു സംഘം കെട്ടിടത്തിനു ചുവടെയും നിലയുറപ്പിച്ചു.

ജനലിന്റെ അറ്റത്ത് പ്രയാസപ്പെട്ട് പിടിച്ച് നിൽക്കുന്ന നിലയിലായിരുന്നു കുട്ടി. അധികം വൈകാതെ പൊലീസും രക്ഷാപ്രവർത്തകരും എത്തി. കുട്ടിയെ രക്ഷപ്പെടുത്തുന്നതിന് നേതൃത്വം നൽകിയ വാച്ച്മാനെയും താമസക്കാരനെയും ഷാർജ പൊലീസ് ആദരിച്ചു. വാച്ച്മാൻ മുഹമ്മദ് റഹ്‌മത്തുല്ലക്കും ആദിൽ അബ്ദുൽ ഹഫീസിനുമാണ് ആദരം ലഭിച്ചത്.


Watchers and locals rescued a five-year-old boy stuck in the window of the 13th floor of Sharjah.

Similar Posts