< Back
UAE
United Nations Security Council, Israeli–Palestinian conflict
UAE

പശ്ചിമേഷ്യൻ സംഘർഷം; ഐക്യരാഷ്ട്രസഭാ രക്ഷാസമിതി നാളെ

Web Desk
|
27 Feb 2023 11:27 PM IST

വെസ്റ്റ് ബാങ്ക് പട്ടണമായ ജെറികോയിൽ ഇന്നും സംഘർഷമുണ്ടായി

പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി നാളെ യോഗം ചേരും. യു.എ.ഇയുടെ അഭ്യർഥന മുൻനിർത്തിയാണ് തീരുമാനം. അതിനിടെ വെസ്റ്റ് ബാങ്ക് പട്ടണമായ ജെറികോയിൽ ഇന്നും സംഘർഷമുണ്ടായി.

ഇസ്രായേലി കുടിയേറ്റക്കാർ നിരവധി ഫലസ്തീൻ ഭവനങ്ങൾക്ക് തീയിട്ടു. പ്രദേശത്തുണ്ടായ വെടിവെപ്പിൽ ഒരു ഇസ്രായേലി പൗരന് ഗുരുതര പരിക്കേറ്റു. വെസ്റ്റ്ബാങ്കിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിക്കാനും ഇസ്രായേൽ തീരുമാനിച്ചു

എന്നാൽ സൈന്യത്തെ വിന്യസിച്ച ഇസ്രയേൽ നടപടിക്കെതിരെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ അടിയന്തിര യോഗം ചേർന്നു. ഫലസ്തീനിൽ ഇസ്രയേൽ തുടരുന്ന അധിനിവേശവും അതിക്രമവുമാണ് പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്ന് ഒഐസി കുറ്റപ്പെടുത്തി. നിരപരാധികളെ വെടിവെച്ചു കൊന്ന ഇസ്രയേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Similar Posts