< Back
UAE
UAE tightens tourist visa hotel booking and return flight ticket checks

പ്രതീകാത്മക ചിത്രം

UAE

യു.എ.ഇയിലേക്ക് സ്‌പോൺസർ ആവശ്യമില്ലാതെ ലഭിക്കുന്ന വിസകൾ ഏതെല്ലാം?

Web Desk
|
20 Feb 2023 7:57 PM IST

പ്രത്യകം ഒരു സ്‌പോൺസറുടെ സഹായമില്ലാതെ തന്നെ യു.എ.ഇയിലെത്താൻ സാധിക്കുന്ന നിരവധി വിസകളുണ്ട് നിലവിൽ. യു.എ.ഇ സന്ദർശിക്കാനോ അവിടേക്ക് താമസം മാറാനോ പദ്ധതിയുണ്ടെങ്കിൽ, വിസ സ്‌പോൺസർ ചെയ്യാൻ ഒരു സ്ഥാപനത്തിന്റെയോ സ്വദേശി വ്യക്തിയുടെയോ ആവശ്യമില്ല.

2022 ഒക്ടോബർ 3 മുതൽ യു.എ.ഇ പുതിയ വിസ നടപടികൾ ആരംഭിച്ചതോടെയാണ് ഇത്തരത്തിൽ സ്‌പോൺസർ ആവശ്യമില്ലാത്ത വിസകൾ സജീവമായത്. താഴെ പറയുന്ന, ഏഴോളം ഇനങ്ങളിൽപെട്ട വിസകൾക്ക് സ്‌പോൺസറില്ലാതെ സ്വന്തമായി തന്നെ അപേക്ഷിക്കാവുന്നതാണ്.

ഗോൾഡൻ വിസയാണ് ഒന്നാമതായി വരുന്നത്. നിക്ഷേപകർ, ശാസ്ത്രജ്ഞരും പ്രൊഫഷണലുകളും, മികച്ച വിദ്യാർത്ഥികൾ, ബിരുദധാരികൾ, കലാ-സാംസ്‌കാരിക മേഖലകളിൽ വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കിയ പ്രതിഭകൾ എന്നിങ്ങനെ നിരവധി മുൻനിര വിഭാഗങ്ങൾക്കാണ് 10 വർഷത്തെ ഗോൾഡൻ റെസിഡൻസ് വിസ യു.എ.ഇ നൽകി വരുന്നത്.

താമസ വിസകളുടെ ഇനത്തിൽ ഒരു വർഷത്തെ റിമോട്ട് വർക്ക് വിസ, അഞ്ച് വർഷത്തെ റിട്ടയർ മന്റ് വിസ, റിയൽ എസ്റ്റേറ്റ് ഉടമകൾക്കുള്ള റസിഡൻസ് വിസ എന്നിവയ്ക്കും പ്രാദേശിക സ്‌പോൺസർ ആവശ്യമില്ല.

ഫ്രീലാൻസർ, വൈദഗ്ധ്യമുള്ള ജീവനക്കാർ, നിക്ഷേപകരും അവരുടെ പങ്കാളികളും എന്നിവർക്ക് ലഭിക്കുന്ന അഞ്ച് വർഷത്തെ ഗ്രീൻ വിസക്കും സ്‌പോൺസറെ ആവശ്യമില്ല.

അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയാണ് ഇക്കൂട്ടത്തിലെ നാലാം കാറ്റഗറി. പക്ഷെ ഈ വിസയിൽ യു.എ.ഇയിൽ താമസിക്കുന്നവർക്ക് സാധുതയുള്ള ആരോഗ്യ ഇൻഷുറൻസും കുറഞ്ഞത് ഏകദേശം 4,000 ഡോളറിന് തുല്യമായ ബാങ്ക് ബാലൻസും ഉണ്ടായിരിക്കണം.

ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കാൻ വിസിറ്റ് വിസയ്ക്കും പ്രാദേശിക സ്‌പോൺസർ ആവശ്യമില്ല. ആറാം കാറ്റഗറിയായ തൊഴിലന്വേഷക വിസയിലും പ്രാദേശിക സ്‌പോൺസർ ആവശ്യമില്ല.

ഈ വിഭാഗത്തിന് കീഴിൽ രണ്ടോ, മൂന്നോ, നാലോ മാസം കാലാവധിയുള്ള വിസകൾക്കായി അപേക്ഷിക്കാവുന്നതാണ്. ഈ വിഭാഗത്തിലെ അവസാന കാറ്റഗറിയായ ബിസിനസ് സന്ദർശന വിസയിലും യു.എ.ഇ ആസ്ഥാനമായുള്ള കമ്പനിയോ വ്യക്തിയോ സ്‌പോൺസറായി ആവശ്യമില്ല. ബിസിനസ് അവസരങ്ങൾ കണ്ടെത്താനെത്താനായി യു.എ.ഇയിലെത്തുന്നവർക്കുള്ള സന്ദർശന വിസയാണിത്.

മേൽ പറഞ്ഞ കാറ്റഗറികളിലെല്ലാം കൂടുതൽ പ്രയാസങ്ങളില്ലാതെ ലഘുവായ വിസാ നടപടികളിലൂടെ തന്നെ യു.എ.ഇയിലേക്കുള്ള സന്ദർശനവിസകൾ സ്വന്തമാക്കാവുന്നതാണ്.

Similar Posts