< Back
UAE
വേൾഡ് എക്സ്പോ 2030;   റിയാദിന് ദുബൈയുടെ അഭിനന്ദനം
UAE

വേൾഡ് എക്സ്പോ 2030; റിയാദിന് ദുബൈയുടെ അഭിനന്ദനം

Web Desk
|
29 Nov 2023 9:24 AM IST

ഗൾഫിന്റെ നേട്ടമെന്ന് ശൈഖ് മുഹമ്മദ്

വേൾഡ് എക്സ്പോ 2030 യുടെ ആതിഥേയ നഗരമായി തെരഞ്ഞെടുക്കപ്പെട്ട റിയാദിന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം. സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും, കിരിടാവകാശി മുഹമ്മദ് ബിൻ സൽമാനെയും അദ്ദേഹം അഭിനന്ദനമറിയിച്ചു.

ഇത് ഗൾഫ് മേഖലയുടെ മുഴുവൻ നേട്ടമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വേൾഡ് എക്സ്പോ 2020 യുടെ ആതിഥേയത്യം ദുബൈ നഗരത്തിനായിരുന്നു. ലോക ചരിത്രത്തിലെ ഏറ്റവും മികച്ച എക്സ്പോയായി വിലയിരുത്തപ്പെടുന്ന ദുബൈ എക്സപോയിൽ ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയതും സൌദി പവലിയനായിരുന്നു.

Similar Posts